കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സ്റ്റോറില്‍ നിന്നും ഹോം മെയ്ഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. 10 വയസുകാരായ മൂന്ന് കുട്ടികള്‍ക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് പൊള്ളലേറ്റത്.
സംഭവത്തില്‍, റിവർ വേലിലെ 7-ഇലവൻ സ്റ്റോറിന്റെ ഉടമയായ, ഇന്ത്യക്കാരി മനീഷ ഭരഡെ (47) യെ പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ സാനിറ്റൈസര്‍ ഉണ്ടാക്കി വിറ്റതിനാണ് അറസ്റ്റ്. കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കി, വഞ്ചനാപരമായ ബിസിനസ്സ് രീതികൾ പിന്തുടര്ന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.