മനാമ: കുടുംബസൗഹൃദ വേദി 75 മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലീഗ്റ്റസ് റസ്റ്റോറന്റിൽ നടത്തി. ദേശസ്നേഹികളായ ധീര സ്വാതന്ത്ര്യസമര സേനാനികളുടെ രാഷ്ട്രത്തിനു വേണ്ടി ജീവൻ നൽകിയുള്ള പോരാട്ടങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. കുടുംബ സൗഹൃദ വേദിയുടെ പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സോവിച്ചൻ ചേനാട്ടുശ്ശേരി, കുടുംബ സൗഹൃദ വേദിയുടെ രക്ഷാധികാരി അജിത് കുമാർ, ബാബു കുഞ്ഞിരാമൻ, മഹാത്മാഗാന്ധി കൾച്ചറ ഫോറം ജനറൽ സെക്രട്ടറി സനൽകുമാർ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, കോഴിക്കോട് അസോസിയേഷന്റെ പ്രസിഡണ്ട് ജോണി താമരശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.
മാനവ ഐക്യത്തിനു വേണ്ടിയുള്ള പ്രതിജ്ഞ തോമസ് ഫിലിപ്പ് ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സെക്രട്ടറി എബി തോമസ് സ്വാഗതവും മണിക്കുട്ടൻ നന്ദിയും അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് സുനീഷ് കുമാർ, ഗോപാലൻ വി സി, രാജേഷ് കുമാർ, പ്രമോദ് കണ്ണപുരം, രാജൻ, എ.പി.ജി ബാബു, ഫൈസൽ, ശ്രീജിത്ത്, അനിൽ മാടപ്പള്ളി, വിജിത്ത്, ജേക്കബ് കൊന്നക്കൽ, ഡാനിയേൽ, സയ്യിദ് ഹനീഫ് തുടങ്ങിയവർ നേതൃത്വം നൽകി.