മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത് വാർഷികം സമുചിതമായി ആഘോഷിച്ചു. ആഗസ്റ്റ് 15 ന് രാവിലെ 8 മണിക്ക് ബഹ്റൈൻ കാനൂ ഗാർഡൻസിൽ ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് ബഹ്റൈൻ പ്രോവിൻസ് വൈസ് പ്രസിഡന്റ് ഹരീഷ് നായർ സ്വാഗതം ആശംസിച്ച് ആരംഭിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ബഹ്റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി പ്രേംജിത്, എബി കുരുവിള എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ബഹ്റൈൻ പ്രോവിൻസ് വിമെൻസ് ഫോറം അംഗങ്ങളായ ഉഷ, ഭവിഷ, നീതു എന്നിവർ പങ്കെടുത്തു. ബെന്നി വർക്കി , കരുണാകരൻ, അജയൻ, പ്രീതി , ബിബിൻ, അബ്ദുറഹ്മാൻ , രമേഷ്, ജസ്ബിർ, ഹർവീന്ദർ, ഷൈൻ, നിതിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹ്റൈൻ പ്രോവിൻസ് ട്രഷറർ ജിജോ ബേബി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.