ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിൽ മന്ത്രിമാർക്ക് സ്വാതന്ത്ര്യദിന പരിപാടികൾ ഉണ്ടെന്നാണ് വിശദീകരണം. ഓഗസ്റ്റ് 14ന് അർദ്ധരാത്രി സഭ വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജ്വല സ്മരണ പുതുക്കാനും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കാനും ഒരുമിച്ച് പോരാടുമെന്ന് നിയമസഭ പ്രമേയം പാസാക്കണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന്റെ 25-ാം വാർഷികമായ 1972 ഓഗസ്റ്റ് 14ന് രാത്രി ഗവർണറുടെ സാന്നിധ്യത്തിൽ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തതായും 1987 ഓഗസ്റ്റ് 13ന് 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക സമ്മേളനം ചേർന്നതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 14ന് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മറ്റൊരു ദിവസം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
Trending
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

