മനാമ: “കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈൻ”, സുബി ഹോംസിന്റെ സഹകരണത്തോടെ കണ്ണൂർ ഫെസ്റ്റ് – 2020 എന്ന പേരിൽ മനാമ അൽ രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 14ന് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശന ചടങ്ങ് ബാങ്കോക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് വൻ ജനാവലിയുടെ സാനിധ്യത്തിൽ നടന്നു.
പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പ്രകാശനം നിർവഹിച്ച ചടങ്ങ് ഇന്ത്യൻ ക്ളബ്ബ് ജനറൽ സിക്രട്ടറി ജോബ് ജോസഫ് ഉത്ഘാടന കർമ്മം നിർവഹിച്ചു, പ്രസിഡണ്ട് നജീബ് കടലായി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകനായ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രദീപ് പുറവങ്കര, പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി, ഗഫൂർ കൈപ്പമംഗലം, കെ. ടി. സലിം, നാസർ മഞ്ചേരി, ഫ്രാൻസിസ് കൈതാരത്, സി. ഗോവിന്ദൻ, വി. വി. മോഹൻ, കെ. വി. പവിത്രൻ, റിയാസ് തരിപ്പയിൽ, ലത്തീഫ് ആയഞ്ചേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സിക്രട്ടറി ബേബി ഗണേഷ് സ്വാഗതവും മൂസകുട്ടി നന്ദിയും പറഞ്ഞു.
വൈവിധ്യമേറിയ പരിപാടികൾ ഉൾകൊള്ളുന്ന കണ്ണൂർ ഫെസ്റ്റ് – 2020 ൽ വെച്ച് പ്രശസ്ത ചെണ്ടമേള കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ “വാദ്യ ശ്രേഷ്ഠ” പുരസ്കാരം നൽകി ആദരിക്കുകയും സംഗീത ലോകത്ത് 30 വർഷം പൂർത്തിയാക്കുന്ന പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫിനെ “സംഗീത ശ്രേഷ്ഠ” അവാർഡും നൽകി ആദരിക്കുകയും ചെയ്യുന്നതാണ്. അതുപോലെ കണ്ണൂരിന്റെ ഭക്ഷണവിഭവങ്ങളായ ബിരിയാണിയും മുട്ടമാലയും പായസവും തുടങ്ങിയ വിഭവങ്ങളുടെ പാചക മത്സരവും, കമ്പവലി മത്സരവും അതുപോലെ ചിത്രരചനാ മത്സരവും നടക്കുന്നതാണ്. പരിപാടിയിൽ കണ്ണൂരിലെ തനതായ കലാരൂപങ്ങളും ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്നു.
കണ്ണൂർ ശരീഫ്, സരിഗമപ ഫെയിം ആഷിമ മനോജ്, പ്രശസ്ത പിന്നണിഗായിക വിജിത ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുക്കുന്ന വമ്പിച്ച ഗാനമേളയും, സോപാനം സന്തോഷിന്റെ നേതൃത്വത്തിൽ വാദ്യ മേളവും ഉണ്ടായിരിക്കുന്നതാണ്.