മനാമ: ബഹ്റൈനിൽ അഷൂറ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8, 9 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലായിരിക്കും അവധി. രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ച് സർക്കുലർ പുറത്തിറക്കിയത്.
