മനാമ : ആഗോള ഇന്ത്യൻ ദേശീയ കോൺഗ്രസ് സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ഘടകം എഴുപത്തി ഒന്നാമത് ഭാരതത്തിന്റെ റിപബ്ലിക് ദിനം മഹത്തരമായി ആഘോഷിച്ചു. പ്രസിഡന്റ് മുഹമ്മദ് മൺസൂറിന്റെ അദ്ധ്യക്ഷതയിൽ ജുഫൈർ അർമാൻ പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ ദേശീയ ഗാനത്തോടെ തുടക്കം കുറിക്കുകയും ഭരണഘടന ചൊല്ലി കൊടുത്ത് പ്രസിഡന്റ് മുഹമ്മദ് മൺസൂർ ഉൽഘാടനം ചെയ്തു . തുടർന്ന് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം ചടങ്ങിനെത്തിയവരെ സ്വാഗതം ചെയ്തു. വിവിധ കോൺഗ്രസ് സംഘടനയുടെയും ഘടകകക്ഷികളുടെയും പോഷക സംഘടനാ ഭാരവാഹികളായ.ശ്രീകൃഷ്ണ ഭട്ട്, ബിനു കുന്നന്താനം, ഹസൈനാർ കളത്തിങ്കൽ, ഇബ്രാഹീം അദ്ഹം, അനസ് റഹീം, സാജിത് വർസി, മുഹമ്മതദ് ഖയിസ്, ഇസ്ഹാർ, ഐ ഒ സി ഭാരവാഹികളായ ജയ്ഫർ മൈദാനി, രാജു കല്ലുംപുറം, സന്തോഷ് ഓസ്റ്റിൻ, സോവിച്ചൻ ചെന്നാട്ടുശേരി എന്നിവർ പ്രസംഗിച്ചു. ശരവാനി മഞ്ജുനാദ്, മാസ്റ്റർ മാൻവിത്ത് എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ചടങ്ങിനെ ഷെമിലി പി ജോൺ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഏവർക്കും നന്ദിയർപ്പിച്ചു.
Trending
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്ക്കപ്പട്ടികയില് 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം