കോഴിക്കോട്: കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മർഷീദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇർഷാദിന്റെ അമ്മ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകും. അതേസമയം, കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ ചോദ്യം ചെയ്യലിൻ ശേഷം വിട്ടയച്ചു. ദുബായിൽ ചിലർ ഭർത്താവിനെ ബന്ദിയാക്കിയെന്നും സ്വർണം നൽകിയാൽ മാത്രമേ ഭർത്താവിനെ മോചിപ്പിക്കൂവെന്നും ഇർഷാദിന്റെ അമ്മയോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലെടുത്ത ഷമീർ നൽകിയ മൊഴിയിലെ യുവാവിനെയും ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇർഷാദ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഈ മാസം 6 നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അതിനുശേഷം ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്സ്ആപ്പ് വഴി ഭീഷണി സന്ദേശം ലഭിച്ചു. ഇർഷാദിനെ കെട്ടിയിട്ടിരിക്കുന്ന ചിത്രവും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന സ്വർണം കൈമാറിയില്ലെന്ന് പറഞ്ഞു ചിലർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു.
Trending
- തൃശൂര്‍ സ്വദേശിയിൽ നിന്ന് 4 കോടി 11 ലക്ഷം ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
- ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ വയനാട് സ്വദേശി ഹൈനസ് ബലാത്സംഗം ചെയ്തു
- വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്
- പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, തീരുമാനം പുനപരിശോധനക്കില്ല: എം വി ഗോവിന്ദന്
- വടകരയില്‍ നിന്ന് കാണാതായ പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി
- ബലിപെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി
- മുന്‍ ഡിജിപി എ ഹേമചന്ദ്രന് പൊലീസ് ഉപദേഷ്ടാവ്
- മനുഷ്യക്കടത്തു നടത്തിയ യുവതിയ്ക്ക് അഞ്ച് വർഷം തടവും, 3,000 ദിനാർ പിഴയും

