കൊല്ക്കത്ത: അധ്യാപക റിക്രൂട്ട്മെന്റ് കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുമായി ബന്ധമുള്ള നടി അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിരച്ചിൽ നടത്തുന്നു. ഈ കാറുകളിൽ പണം നിറച്ചിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം. ഓഡി എ4, ഹോണ്ട സിറ്റി, ഹോണ്ട സിആർവി, മെഴ്സിഡസ് ബെൻസ് എന്നീ കാറുകളാണ് കാണാതായത്. അതേസമയം, കൊൽക്കത്തയിലെ അർപ്പിതയുടെ ഫ്ളാറ്റുകളിൽ നിന്ന് 50 കോടി രൂപ എൻഫോഴ്സ്മെന്റ് കണ്ടെടുത്തു. അർപിത മുഖർജിയുടെ അറസ്റ്റിനിടെ ഒരു വെളുത്ത മെഴ്സിഡസ് കാർ ഇഡി പിടിച്ചെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ ഏജൻസി വാഹനങ്ങൾ കണ്ടെത്താൻ ഒന്നിലധികം റെയ്ഡുകൾ നടത്തിയിരുന്നു. മോഡലും നടിയും ഇൻസ്റ്റഗ്രാം താരവുമായ അർപ്പിത മുഖർജിക്ക് നിരവധി ഫ്ലാറ്റുകൾ സ്വന്തമായുണ്ട്. കൊൽക്കത്തയിലെ ബെൽഗേറിയയിലെ ക്ലബ് ടൗൺ ഹൈറ്റ്സിൽ അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഫ്ളാറ്റുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
Trending
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും