റിപ്പോർട്ട്: സുജീഷ് ലാൽ
കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടയ്ക്കൽ ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 11 വരെ കടയ്ക്കൽ മാർക്കറ്റ് മൈതാനത്തിൽ നടത്താൻ തീരുമാനിച്ചു.
കടയ്ക്കൽ ഗ്രാമപപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീജ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്ത് സ്ഥിരം അധ്യക്ഷൻമ്മാരായ വേണുകുമാരൻ നായർ, കടയിൽ സലിം, കെ. എം മാധുരി,വി സുബ്ബലാൽ, പി. പ്രതാപൻ, ടി എസ് പ്രഫുലഘോഷ്, സി, ദീപു, സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ,കടയ്ക്കൽ സാംസ്ക്കാരിക സമിതി ഭാരഭാഹികളായ കടയ്ക്കൽ ഷിബു, ദീപു കൃഷ്ണൻ, അരുൺ, വികാസ് പഞ്ചായത്ത് മെമ്പർമാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, മാധ്യമ സുഹൃത്തുക്കൾ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.
കാർഷിക വിപ്ലവത്തിന്റെ നാട്ടിൽ വീണ്ടുമൊരു ഓണം ഫെസ്റ്റ്
ചരിത്രമുറങ്ങുന്ന കടയ്ക്കൽ ചന്തയിൽ ഫെസ്റ്റ് സംഘടിപ്പിക്കുമ്പോൾ പഴയ കാലത്തെ വിസ്മരിക്കാനാകില്ല.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിറംമാങ്ങാത്ത അധ്യായ മാണ് കടയ്ക്കൽ വിപ്ലവം, കടയ്ക്കൽ ചന്തയിലെ അന്യായ പണപിരിവിനെതിരെ സർ. സിപിയുടെ ചോറ്റ് പട്ടാളത്തോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചബീടിവേലു, തൊട്ടുഭാഗം സദാനന്ദൻ,ചന്തവിള ഗംഗാധരൻ, പുത്തൻവീട്ടിൽ നാരായണൻ, പറയാട് വാസു അടക്കമുള്ള വിപ്ലവ നായകരുടെ മണ്ണിൽ നിന്നുകൊണ്ടാണ് കടയ്ക്കൽ ഫെസ്റ്റ് 2022 വീണ്ടും പുനർജനിക്കുന്നത്.
ഒരുകാലത്ത് തെക്കൻ കേരളത്തിലെ പ്രധാന നാണ്യ വിള കേന്ദ്രം കടയ്ക്കലായിരുന്നു, ഏറ്റവും പ്രധാനപ്പെട്ട കാർഷിക വിപണന കേന്ദ്രം കൂടിയായിരുന്നു കടയ്ക്കൽ ചന്ത.
1938 സെപ്റ്റംബർ 26 ന് കടയ്ക്കൽ ആൽത്തറമൂട്ടിൽ ചേര്‍ന്ന തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യോഗമാണ് കടയ്ക്കല്‍ പ്രക്ഷോഭത്തിന് തിരിയിട്ടത്. അനുവദിച്ചതിലും പതിന്മടങ്ങ് കരം പിരിക്കുന്നവര്ക്കെതിരെയും അവർക്ക് പിന്തുണ നൽകുന്ന പൊലീസുകാര്ക്കെതിരെയുമായിരുന്നു പ്രക്ഷോഭം.
1114 കന്നി 13 ന്
പൊലീസ് സ്റ്റേഷന് തകര്‍ത്തായിരുന്നു ജനകീയപ്രതിരോധം അവസാനിച്ചത്. തുടർന്ന് ഒരു രാജ്യമായി കടയ്ക്കലിനെ പ്രഖ്യാപിച്ചു. കടയ്ക്കൽ സ്റ്റാലിൻ എന്നറിയപ്പെടുന്ന ഫ്രാങ്കോ രാഘവൻ പിള്ള രാജാവായും, ചന്തിരൻ കാളിയാമ്പി മന്ത്രിയായി ഒരു ജനകീയ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. അത് ചരിത്രം.
സംഘാട സമിതി
ചെയർമാൻ :
എം. മനോജ് കുമാർ (കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
ജനറൽ കൺവീനവർ :
വി. സുബ്ബലാൽ
ചീഫ് കോർഡിനേറ്റർ :
പി. പ്രതാപൻ
വൈസ് ചെയർമാൻ :
ആർ ശ്രീജ (വൈസ് പ്രസിഡന്റ്, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് )
ടി. എസ് പ്രഫുലഘോഷ്
ജോയിന്റ് കൺവീനവർ
ബാബു, നരേന്ദ്രൻ,
സി ദീപു
ട്രഷറർ : എം. കെ സഫീർ
കടയ്ക്കലിന്റെ കാർഷിക പൈതൃകത്തിലേക്ക് വീണ്ടും, വിപുലമായ കാർഷിക വിപണന മേള സംഘടിപ്പിക്കുന്നു.
കൺവീനർ :
ആർ. എസ് ബിജു
ചെയർമൻ : എസ്. ബിനു
കൂടാതെ ഫെസ്റ്റിന്റെ ഏകോപനത്തിനായി 20 സബ് കമ്മിറ്റികളും രൂപീകരിച്ചു. വരും ദിവസങ്ങളിൽ സംഘടക സമിതി ഓഫീസ് തുറന്ന് കൊണ്ട് പ്രവർത്തങ്ങൾ വിപുലീകരിക്കും.
ഫെസ്റ്റുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്.
വി, സുന്ദരേശൻ മെമ്മോറിയൽ പ്രൊഫഷണൽ നാടക മത്സരം, മെഗാ തിരുവാതിര, സിങ്കാരി മേളം, മെഗാഷോ, വിപണന മേള, കാർഷിക മേള, സാംസ്ക്കാരിക സമ്മേളനങ്ങൾ, കവി സമ്മേളനം, പുഷ്പ മേള,ഫുഡ് ഫെസ്റ്റ്, പാചക മത്സരം, മെഹന്ദി ഫെസ്റ്റ്, നാടൻ പാട്ട്, എൽ. ഇ. ഡി വാൾ,ഇഷൽ നിലാവ്, വൈവിദ്ധ്യങ്ങളായ സ്റ്റാളുകൾ, കുട്ടികൾക്കുള്ള റൈഡുകൾ, പ്രാദേശിക കലാ പരിപാടികൾ, സെമിനാറുകൾ, കുടുംബശ്രീ ഫെസ്റ്റ്, ബഡ്സ് ഫെസ്റ്റ്, ഗ്രാമീണ കലാകാരൻമാരുടെ ചിത്ര പ്രദർശനം, ചരിത്ര പ്രദർശനം, കുട്ടികളുടെ പാർക്കിൽ പ്രത്യേക പരിപാടികൾ, വടംവലി,വൈദ്യുത ദീപാലങ്കാരം, ഓപ്പൺ ക്യാൻവാസിൽ ചിത്ര രചന എന്നിവ എല്ലാം കോർത്തിണക്കിയ ഈ കൂട്ടായ്മ വിജയിപ്പിക്കുവാൻ എല്ലാ നാട്ടുകാരും ഇതിന്റെ ഭാഗമാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിക്കുന്നു.