തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ ബ്രാഞ്ച് കമ്മിറ്റികൾക്കെതിരെ രൂക്ഷവിമർശനം. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻമേൽ ചർച്ചയുണ്ടാകും. രാഷ്ട്രീയ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചയിൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചു. പാർട്ടി ഭരിക്കുന്ന കൃഷിവകുപ്പിനും ഭക്ഷ്യവകുപ്പിനുമെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും വിമർശനം ഉന്നയിച്ചു. സി.പി.എം നേതാവ് എം.എം മണി ആനി രാജയെ വിമർശിച്ചപ്പോൾ മൗനം പാലിച്ചത് ശരിയല്ല. അനിരാജയെ പിന്തുണയ്ക്കാത്തത് തെറ്റാണെന്നും വിമർശനമുയർന്നു.
Trending
- പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പിടിയിലായിൽ
- കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു
- ക്ഷേമപെന്ഷന് കൈക്കൂലി ആക്കിയെന്ന പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി: മന്ത്രി വി ശിവന്‍കുട്ടി
- മഴക്കെടുതി; 3 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- കപ്പൽ അപകടം; 10 കോടി അനുവദിച്ച് സർക്കാർ, ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ 1000 രൂപയും 6 കിലോ അരിയും
- കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ മുന്നറിയിപ്പ്
- കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് നഞ്ചക്കും വടിവാളും; അമ്മയുടെ കയ്യിൽ എംഡിഎംഎ
- ഭരണമാറ്റത്തിനു വേണ്ടിയുള്ള കേളികൊട്ട്, പിണറായി സർക്കാർ ഒരു കാവൽ മന്ത്രിസഭ മാത്രമാകും- ചെന്നിത്തല