തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ‘ഓപ്പറേഷൻ ട്രൂഹൗസ്’ എന്ന പേരിൽ എല്ലാ കോർപ്പറേഷൻ ഓഫീസുകളിലും 53 മുനിസിപ്പാലിറ്റികളിലും പരിശോധന നടത്തുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് മുനിസിപ്പാലിറ്റികളിൽ വ്യാജ കെട്ടിട നമ്പർ നൽകി വൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൽക്കാലിക ജീവനക്കാരിൽ അന്വേഷണം അവസാനിക്കുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള തട്ടിപ്പുകളും വിജിലൻസ് പരിശോധിക്കും.