തിരുവനന്തപുരം : തിരുവനന്തപുരം സി.ഇ.ടി കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാൻ സീറ്റുകൾ വെട്ടിപ്പൊളിച്ചതിനെ വിമര്‍ശിച്ച് മേയര്‍ ആര്യ രാജേന്ദ്രന്. സംഭവം പുരോഗമന സമൂഹത്തിന് യോജിച്ചതല്ലെന്നും നമ്മുടെ നാട്ടിൽ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കുന്നതിന് വിലക്കില്ലെന്നും മേയർ പറഞ്ഞു. മറിച്ച് വിശ്വസിക്കുന്നവർ ഇപ്പോഴും കാളവണ്ടി യുഗത്തിലാണ് ജീവിക്കുന്നത്, ആര്യ രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് സന്ദർശിച്ച് സമരം ചെയ്ത വിദ്യാർത്ഥികളെ മേയർ ആര്യ രാജേന്ദ്രൻ അഭിനന്ദിച്ചു. പ്രശ്നമായ ബസ് ഷെല്‍ട്ടര്‍ അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാത്തതുമാണ് എന്ന് മേയര്‍ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ഷെൽട്ടർ നിർമ്മിക്കുമെന്നും മേയർ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി