ബെംഗളൂരു: ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയില്‍ അഗ്നിബാധ. ആര്‍ക്കും ജീവഹാനിയില്ലെന്ന് നാവിക സേന അറിയിച്ചു. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രയൽ റണ്ണിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കർണാടകയിലെ കാർവാർ തീരത്താണ് തീപിടുത്തമുണ്ടായത്. കപ്പലിലെ ജീവനക്കാർ തന്നെ തീ വളരെ വേഗത്തിൽ അണച്ചതായി നാവികസേന അറിയിച്ചു. റഷ്യയിൽ നിന്ന് വാങ്ങിയ ഐ.എൻ.എസ് വിക്രമാദിത്യ 2013ലാണ് കമ്മീഷൻ ചെയ്തത്.