മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ് -ക്വഞ്ചേഴ്സ് 2022 ടീം അതിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയുടെ മൂന്നാമത്തെ പ്രോഗ്രാം നടന്നു. ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്-ക്വഞ്ചേഴ്സ് 2022 ടീം കുപ്പിവെള്ളം, പഴങ്ങൾ, ലബാൻ എന്നിവ 275 ഓളം തൊഴിലാളികൾക്കായി ദീയർ അൽ മുഹറഖിലെ ഒരു വർക്ക്സൈറ്റിൽ ഇന്ന് വിതരണം ചെയ്തു. കൂടാതെ എല്ലാ തൊഴിലാളികൾക്കും സിറാജ് സ്പോൺസർ ചെയ്ത ഉച്ച ഭക്ഷണ പൊതിയും നൽകി.
ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, അഡ്വൈസർ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി നിഷ രംഗരാജൻ, അംഗങ്ങളായ സിറാജ്, ക്ലിഫ്ഫോർഡ് കൊറിയ, അജയകൃഷ്ണൻ, രാജീവൻ, ഹരി, അൽദാന കോൺട്രാക്ടിംഗ് പ്രോജക്ട് മാനേജർ വിക്രാന്ത്, ബോഹ്റ കമ്മ്യൂണിറ്റി അംഗങ്ങളായ ഖുതുബ്, ഇബ്രാഹിം, യൂസിഫ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
ഇത് തുടർച്ചയായ ഏഴാം വർഷമാണ് ഐസിആർഎഫ് തേർസ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിലെ പോലെ തന്നെ ബഹ്റൈനിലെ ബൊഹ്റ സമൂഹവും ഈ പരിപാടിയെ പിന്തുണയ്ക്കുന്നു.
ICRF Thirst-Quenchers 2022 ടീം ഈ പ്രതിവാര പരിപാടി അടുത്ത 8 ആഴ്ച വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരാൻ ഉദ്ദേശിക്കുന്നു, കാരണം വേനൽക്കാലത്തെ ചൂടിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നവരാണ് നിർമാണ മേഖലയിൽ പണിയെടുക്കുന്നവർ.