മനാമ: ഉപഭോക്താക്കൾക്ക് മൂല്യാധിഷ്ഠിത സേവനങ്ങൾ നൽകുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ലുലു എക്സ്ചേഞ്ച് ബഹ്റൈൻ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഏറ്റവും ഗുണകരമായ ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.
ബഹ്റൈൻ ആസ്ഥാനമായുള്ള യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്ററുമായി കൈകോർത്ത് കൊണ്ടാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ലുലു എക്സ്ചേഞ്ചിന്റെ ഉപഭോക്താക്കൾക്കും അവരുടെ വേണ്ടപ്പെട്ടവർക്കും ആഗോളതലത്തിലുള്ള വിവിധ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തുന്നതിനായി യൂണിഗ്രാഡ് പ്രിവിലേജ്ഡ് ഫീസ് നൽകുന്നു. സാധാരണയുള്ള ഓഫീസിൽ നിന്നും ലുലു എക്സ്ചേഞ്ചിലെ ഉപഭോക്താക്കൾക്കും അവരുടെ വേണ്ടപ്പെട്ടവർക്കും പ്രത്യേകമായ ഡിസ്കൗണ്ട് ആയിരിക്കും യൂണിഗ്രാഡ് നൽകുന്നത്.
ഇന്ത്യയിലെ മണിപ്പാൽ യൂണിവേഴ്സിറ്റി, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, അണ്ണാമല യൂണിവേഴ്സിറ്റി, അമിറ്റി യൂണിവേഴ്സിറ്റി, ലിംഗം യൂണിവേഴ്സിറ്റി മലേഷ്യ എന്നിങ്ങനെ ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റികളുടെ അംഗീകൃതമായ പഠനകേന്ദ്രവും പരീക്ഷാ കേന്ദ്രവുമാണ് ബഹ്റൈനിലുള്ള യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്റർ.
“Learn today Lead Tomorrow” എന്ന ആപ്തവാക്യം മുറുകെപ്പിടിച്ചുകൊണ്ട് വർഷങ്ങളായി പ്രവാസ സമൂഹത്തിന് വിദ്യാഭ്യാസപരമായ സേവനങ്ങൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന യൂണിഗ്രാഡിന് ലുലു എക്സ്ചേഞ്ചിനോടൊപ്പം ഇങ്ങനെ ഒരു മഹത്തായ സംരംഭത്തിൽ പങ്കു ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് യൂണിഗ്രാഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജെ പി മേനോൻ അറിയിച്ചു.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന് ലോകമെമ്പാടും 249 ബ്രാഞ്ചുകളുടെ വിപുലമായ നെറ്റ്വർക്ക് ആണ് ഉള്ളത്. ബഹ്റൈനിൽ പ്രമുഖമായ 16 ലൊക്കേഷനുകളിൽ ആണ് ലുലു എക്സ്ചേഞ്ച് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്.
2016 ബഹ്റൈനിൽ തുടക്കംകുറിച്ച് യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്റർ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും അതോടൊപ്പം തന്നെ സ്വദേശികൾക്കും ഉന്നതവിദ്യാഭ്യാസ പഠനത്തിന് വാതായനങ്ങൾ തുറന്നു കൊടുക്കുകയും വിശ്വാസവും സുതാര്യവുമായ വിദ്യാഭ്യാസ സേവനങ്ങൾ നൽകി വരികയും ചെയ്യുന്നു.