ന്യൂഡൽഹി: കോവിഡ് വാക്സിന്റെ കുത്തിവയ്പ്പിൽ ഇന്ത്യ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കുന്നു. കോവിഡ് വാക്സിനേഷന് 200 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.18 മാസങ്ങൾ കൊണ്ടാണ് ഇന്ത്യ ഈ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കുന്നത്. ആകെ കുത്തിവച്ചതില് 71 ശതമാനവും ഗ്രാമീണ മേഖലയിലാണെന്ന് കേന്ദ്ര ആരോഗ്യം മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2021 ജനുവരി 16നാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകളായ കോവാക്സിനും കോവിഷീല്‍ഡും വിതരണം ചെയ്തുതുടങ്ങിയത്.
അതേസമയം, തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിനു മുകളിലാണ്. ഇന്നലെ 20,528 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 1,43,449 പേരാണ്. 49 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.