അടൂർ: എംസി റോഡിൽ അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭന (63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നിഖിൽ രാജിനും ചടയമംഗലം സ്വദേശികളായ 4 പേർക്കുമാണ് പരുക്കേറ്റത്.നിഖിൽ രാജിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി പരിക്കേറ്റ മറ്റുള്ളവരെ വരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ 6.30 നായിരുന്നു അപകടം.
രാജശേഖര ഭട്ടതിരിയും കുടുംബവും അടൂരിലേക്ക് പോകുകയായിരുന്നു . എതിരെ ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.രണ്ട് കറുകളുടേയും മുൻഭാഗം പൂർണ്ണമായി തകർന്നു.