മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ ഔദ്യോഗിക വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന അൽ ഹിദായ മലയാള വിങ്ങ് നടത്തിവരുന്ന പ്രീ സ്കൂളുകൾ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. മൂന്ന് മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളെ സ്കൂൾ പ്രവേശനത്തിന്ന് സജ്ജമാക്കുന്ന രീതിയിൽ പരിശീലനം നടത്തുന്ന ക്ളാസുകൾ ഞായർ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ വൈകീട്ട് 03:30 മുതൽ 06:30 വരെയാണ് നടന്നു വരുന്നത്. വിജ്ഞാനത്തിനും, വിനോദത്തിനും ഊന്നൽ നൽകി നടക്കുന്ന ക്ളാസ്സുകളിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് ഉതകുന്ന രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
പരിചയ സമ്പന്നരായ രണ്ട് അദ്ധ്യാപികമാരും ഒരു ആയയും ചേർന്ന് നടത്തുന്ന ക്ളാസുകളിലേക്ക് മനാമ, ഉമ്മുൽ ഹസ്സം, ജുഫൈർ, മുഹറഖ്, ബുസൈത്തീൻ, ഗലാലി, അറാദ്, ഹിദ്ദ് എന്നീ സ്ഥലങ്ങളിൽനിന്നും വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പരിചയ സമ്പന്നരായ എട്ടോളം അദ്ധ്യാപകരുടെ നിയന്ത്രണത്തിൽ നടക്കുന്ന അൽ ഹിദായ ഓൺലൈൻ ഓഫ് ലൈൻ മദ്രസ്സകളിൽ ബഹ്റൈൻ, ഒമാൻ, സൗദി അറേബിയ, യു എ ഇ, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
ഓഫ് ലൈനിൽ ഇപ്പോൾ നടന്നു വരുന്ന ഫസ്റ്റ് സ്റ്റാൻഡേർഡ് ലോവർ ഹയർ ക്ളാസ്സുകളോടൊപ്പം വരുന്ന സെപ്റ്റംബറിൽ മറ്റു ക്ലാസ്സുകളും ആരംഭിക്കുന്നതാണ്. രക്ഷിതാക്കളുടെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം നൽകി നടന്നു വരുന്ന ക്ളാസ്സുകളിലേക്കുള്ള പ്രവേശനത്തിന് സക്കീർ ഹുസൈൻ, ഫൈസൽ എന്നിവരെ 3333 4284, 3688 4541 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
രജിസ്ട്രേഷൻ ഫോമുകൾക്ക് https://forms.gle/8QSEbunr2q3a5Gr6A എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്.