മനാമ: നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാനും അശാന്തിയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലേക്കുള്ള ബഹ്റൈൻ രാജ്യത്തിന്റെ എംബസി: 00919654132318 , 00917303061130
വിദേശകാര്യ മന്ത്രാലയത്തിലെ ഫോളോ-അപ്പ് ഓഫീസ്: 0097317227555
സഹായത്തിനായി ഈ നമ്പറുകളിലേക്ക് ബന്ധപ്പെടാം.
Summary: Foreign Ministry warns citizens against traveling to Sri Lanka