കൊല്ലം: കടയ്ക്കൽ മുക്കുന്നം കല്ലേരിയിൽ കരിങ്കൽ ക്വോറിയിൽ ലോഡ് എടുക്കാനായി നിർത്തിയിട്ടിരുന്ന ഏഴ് ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷണം പോയി. 6-07-2022 രാത്രി രണ്ടുമണിക്ക് ശേഷമാണ് സംഭവം നടക്കുന്നത്. ഒരു ബാറ്ററിക്കു ഏകദേശം 9000 രൂപയോളം വില വരും കടയ്ക്കൽലും പരിസരത്തുമുള്ള പാറ ക്വോറിയയിൽ നിർത്തിയിട്ടിരിക്കുന്ന ടിപ്പർ ലോറികളിൽ നിന്ന് ഇതിനുമുൻപും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. ഡ്രൈവർമാരുടെ പരാതിയെ തുടർന്ന് കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
