രാജ്യത്ത് 13,086 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,31,650 ആയി ഉയർന്നു. 1,14,475 ആണ് സജീവ കേസുകളുടെ എണ്ണം. ഇത് മൊത്തം കേസുകളുടെ 0.26 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഇതുവരെ അണുബാധമൂലം മരിച്ചവരുടെ എണ്ണം 5,25,242 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനമായി നിരീക്ഷിച്ചപ്പോൾ, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 23.81 ആയി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 12,456 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. നിലവിൽ വീണ്ടെടുക്കൽ നിരക്ക് 98.53 ശതമാനമാണ്. ഇന്നലെ 4,51,312 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 86.44 കോടി ടെസ്റ്റുകൾ നടത്തി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 97 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലേറെയായി. അതേസമയം രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 198.09 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.