തിരുവനന്തപുരം: പതിനാല്കാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ നെയ്യാറ്റിൻകര പരശുവയ്ക്കൽ നെടിയാൻക്കോട് വാർഡിൽ പിണ്ണാറക്കര പുത്തൻവീട്ടിൽ സുകു (52) വിനെ മൂന്നരക്കൊല്ലം കഠിന തടവിനും 20000 രുപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ (Aaj Sudarsan ) നാണ് വിധിച്ചത്.
2016 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടി സ്കൂർ വിട്ട് വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം.പേരുർക്കട പെട്രോൾ പമ്പിന് സമീപത്തുള്ള ഒരു ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. പല ദിവസങ്ങളിൽ കുട്ടിയുമായി പരിചയഭാവം കാണിച്ച് പ്രതി ചിരിക്കുമായിരുന്നു.സംഭവ ദിവസം പ്രതി തന്ത്രപൂർവ്വം കുട്ടിയെ ഗോഡൗണിലേക്ക് വിളിച്ച് കയറ്റി പീഡിപ്പിക്കുകയായിരുന്നു.പ്രതിയെ തള്ളി മാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ ഭയന്ന കുട്ടി റോഡിൽ നിന്ന് കരയുമ്പോൾ ഇത് കണ്ട ഒരാൾ കുട്ടിയുടെ വീട്ടിൽ അറിയിച്ചു.കുട്ടിയുടെ അച്ഛൻ സ്ഥലത്ത് എത്തി പേരുർക്കട പൊലീസിൽ വിവരം അറിയിച്ചു.തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പിഴ തുക കുട്ടിക്ക് നൽക്കാൻ കോടതി വിധിയിൽ പറയുന്നു.പ്രോസിക്യൂഷൻ എഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.