മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ പതിനഞ്ചാമത് വാർഷികവും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. വരുന്ന ജൂൺ 23 ആം തീയതി വ്യാഴാഴ്ച വൈകിട്ട് 7:30 മണിക്ക് അദ്ലിയ ബാങ് സങ് തായി ഓഡിറ്റോറിയത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹറിനിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് കുടുംബ സംഗമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബഹറിനിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ കഴിഞ്ഞ കൊറോണ കാലത്തും അതിനു മുൻപും പ്രവാസികൾക്ക് വേണ്ടി ഒരുപാട് സേവന പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ബഹറിനിലെ ഭരണാധികാരികൾക്ക് നന്ദി അർപ്പിക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് ശ്രീ അജിത് കുമാർ അറിയിച്ചു. എല്ലാ കണ്ണൂർ ജില്ലാ പ്രവാസി കുടുംബാംഗങ്ങളെയും ഹൃദയപൂർവ്വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.