മനാമ: ബഹ്റൈനിലെ പ്രാദേശിക പ്രവാസി കൂട്ടായ്മയായ ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ്റെ 2022-2023 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ (BMA) ജനറൽ കൗൺസിൽ യോഗം മനാമ ഗോൾഡ് സിറ്റിയിലുള്ള കെ സിറ്റി ഹാളിൽ വച്ച് നടന്നു.
പ്രസിഡണ്ട് അഷ്റഫ് കാക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം , ചെയർമാൻ നൂറുദ്ദീൻ ഉൽഘാടനം ചെയ്തു. ബി.എം.എ സെക്രട്ടറി സിയ ഉൽ ഹഖ് സ്വാഗതം ആശംസിക്കുകയും സലാം കെ വി, സിയാദ് എ പി, സമദ് , ഷറഫുദ്ദിൻ സുബൈർ മുട്ടോൻ, സിറാജ് പി, നാസ്സർ വി വി എന്നിവർ ആശംസകളും നേർന്നു. ഉസ്താദ് അസ്ലം ഹുദവി പ്രാർത്ഥനയും മുഖ്യ പ്രഭാഷണവും നടത്തി. ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബി.എം.എയുടെ പ്രവർത്തക സമിതി അംഗം മുസ്തഫ കരിപ്പ് എന്നവർക്ക് യോഗത്തിൽ വെച്ചു യാത്ര അയപ്പ് നൽകുകയും ശേഷം ബി.എം.എ ട്രെഷറർ
ഷറഫുദ്ദിൻ നന്ദിയും പറഞ്ഞു.
കമ്മിറ്റിയുടെ 2022-2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി നൂറുദ്ദീൻ എ സി (ചെയർമാൻ), സിയാദ് എ പി (പ്രസിഡണ്ട്), നുഹ് മാൻ എ സി (ജനറൽ സെക്രട്ടറി), അഷ്റഫ് കെ പി (ട്രഷറർ), അബ്ദുൽ ജബ്ബാർ (ഓർഗനൈസിങ് സെക്രട്ടറി), വൈസ് ചെയർമാൻമാരായി അഷറഫ് കക്കണ്ടി, അബ്ദുൽ സമദ്, ഇബ്രാഹിം , വൈസ് പ്രസിഡണ്ട്മാരായി അബ്ദുൽ സലാം, ഷറഫുദ്ദിൻ, സിയ ഉൽ ഹഖ് ജോയിൻ സെക്രട്ടറിമാരായി സിറാജ് പി, ശിഹാബ് എം, ഹംസ എസ് വി എന്നിവരെ തിരഞ്ഞെടുത്തു. മഹ്മൂദ് പെരിങ്ങത്തൂർ, സുബൈർ മുട്ടോൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.