മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജൂൺ 14ന് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മുഹറക്കിൽ നടന്ന ചടങ്ങിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷനെ (WPMA) ആദരിച്ചു.കോവിഡ് കാലഘട്ടത്തിൽ ഡബ്ള്യു.പി.എം.എ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പുകളെ മുൻനിർത്തി കൊണ്ടാണ് ആദരിക്കപ്പെട്ടത്.
വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തിയ രക്തദാന പ്രവർത്തനങ്ങൾ വളരെ അഭിനന്ദനീയവും സ്തുത്യർഹ്യവും മറ്റുള്ള പ്രവാസി സംഘടനകൾക്ക് എന്നും മാതൃകയുമാണെന്നും ചടങ്ങിൽ പങ്കെടുത്ത മേജർ ജനറൽ ഡോ. ഷെയ്ഖ് സൽമാൻ ബിൻ അതീയത്തല്ല അൽ ഖലീഫ (കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബഹ്റൈൻ കമാൻഡർ ) പ്രശംസിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഉപഹാരങ്ങളും പ്രശസ്തി പത്രവും നൽകി.
ഡബ്ള്യു.പി.എം.എ രക്ഷാധികാരിയും സഹസ്ഥാപകനുമായ അഭിലാഷ് അരവിന്ദ്, തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ശശികുമാർ ഗുരുവായൂർ എന്നിവർ ചേർന്ന് പ്രശസ്തി പത്രവും മൊമന്റോയും ഏറ്റുവാങ്ങി.
ഡബ്ള്യു.പി.എം.എ ബഹ്റൈൻ ചാപ്റ്റർ നടത്തിയ രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഈ അംഗീകാരം സമർപ്പിക്കുന്നുമെന്ന് സഹസ്ഥാപകൻ അഭിലാഷ് അരവിന്ദ് പറഞ്ഞു. അടുത്ത രക്തദാന ക്യാമ്പ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഈ വരുന്ന ആഗസ്റ്റ് 12ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെടുന്ന വിവരം ഈ അവസരത്തിൽ സംഘാടകർ അറിയിച്ചു.