കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോയോളം ഹെറോയിന്‍ ആണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തിയ ടാന്‍സാനിയന്‍ പൗരനെ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായ ടാന്‍സാനിയന്‍ പൗരനാണ് പിടിയിലായത്. കേപ്ടൗണില്‍ നിന്നാണ് ഇയാള്‍ ദുബായിലെത്തിയതെന്ന് യാത്രാരേഖകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞയാഴ്ച ലക്ഷദ്വീപ് തീരത്തു നിന്നും 1526 കോടിയുടെ 220 കിലോയോളം ഹെറോയിന്‍ ഡിആര്‍ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് പിടികൂടിയിരുന്നു.