മനാമ: ഒരു വര്ഷം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അസ്കറിലെ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിൽ പത്താമത്തെ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റി ഇരുപതോളം തൊഴിലാളികളുടെ മെഡിക്കൽ പരിശോധനകൾക് വിധേയരാകുകയും അതിനുശേഷം ഡോക്ടറുടെ കൺസൾറ്റഷനിൽ പങ്കെടുക്കുകയും ചെയ്തു.
ഇത് പത്താമത്തെ മെഗാ മെഡിക്കൽ ക്യാമ്പാണ്, ഈ പരിപാടിയുടെ ഭാഗമായി ഇതുവരെ 1300 ഓളം തൊഴിലാളികൾ വിവിധ ആശുപത്രികളിൽ ആരോഗ്യ പരിശോധനയ്ക്ക് വിധേയരായി.
രവിശങ്കർ ശുക്ല, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി മുഖ്യ അഥിതി ആയിരുന്നു. ഇന്നത്തെ പ്രോഗ്രാമിൽ ഐ.സി.ആർ.എഫ്. ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ് , ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ , മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, ഈ മാസത്തെ കോർഡിനേറ്റർ സുനിൽ കുമാർ , ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത് , ജവാദ് പാഷ, മുരളി നോമുല, ചെമ്പൻ ജലാൽ, കെ ടി സലിം, പങ്കജ് മാലിക്, പവിത്രൻ നീലേശ്വരം, അജയകൃഷ്ണൻ, ക്ലിഫോർഡ് കൊറിയ, രാജീവൻ , കൂടാതെ മിഡിൽ ഹോപ്സ്പിറ്റലിലെനെ പ്രധിനിധീകരിച് രഹൽഉസ്മാൻ – ബിസിനസ് ടെവേലോപ്മെന്റ്റ് എക്സിക്യൂട്ടീവ്, ഫർഹ ഹഖ് – അസിസ്റ്റന്റ് ഓപെറേഷൻസ്, ജിത്തു ചാക്കോ – അക്കൗണ്ടന്റ്, സിറാജ് – ഫ്രന്റ് ഓഫീസിൽ എക്സിക്യൂട്ടീവ് എന്നിവർ പങ്കെടുത്തു .
എല്ലാ തൊഴിലാളികൾക്കും ഭക്ഷണ പൊതികളും , ബഹുഭാഷാ കോവിഡ്-19 ബോധവൽക്കരണ ഫ്ലൈയറുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്മരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയാണ് ഉൽഘാടനം ചെയ്തത് .
ഒരു വർഷ കാലയളവിൽ 5000-ലധികം തൊഴിലാളികൾക്ക് വിവിധ ആശുപത്രികൾ കൂടാതെ മെഡിക്കൽ സെന്ററുകളുമായി ചേർന്ന് മെഡിക്കൽ പരിശോധനകൾ നടത്താനാണ് മെഗാ മെഡിക്കൽ ക്യാമ്പ് ലക്ഷ്യമിടുന്നത്. ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടക്കും.
പരിപാടിയുടെ മുഖ്യ സ്പോൺസർ അൽ നാമൽ ഗ്രൂപ്പ് / വികെഎൽ ഗ്രൂപ്പ് ആണ്, മെഡിക്കൽ പരിശോധനകൾക്കായി മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ വഴി സഹായം നൽകാനും വർഷത്തിൽ 2500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകാനും സമ്മതിച്ചിട്ടുണ്ട്. വാർഷിക സ്പോൺസർ LMRA ആണ്. എല്ലാ തൊഴിലാളികൾക്കും അവർ കോവിഡ് ബോധവൽക്കരണ പ്രചാരണ സാമഗ്രികൾ (ഫെയ്സ്മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ തുടങ്ങിയവ) നൽകുന്നു.
പങ്കെടുക്കുന്ന മെഡിക്കൽ സൗകര്യങ്ങൾ – മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ഷിഫ അൽ ജസീറ, ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, തൈറോകെയർ എന്നിവയാണ്.
മെഗാ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാമിനെ പിന്തുണക്കുവാനും കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവരും ജനറൽ കൺവീനർ – 32228424 ശ്രീ ജനറൽ നാസർ മഞ്ചേരി അല്ലെങ്കിൽ ജനറൽ കോഡിനേറ്റർ – മുരളീകൃഷ്ണൻ – 34117864 എന്നിവരുമായി ബന്ധപ്പെടുക.