മനാമ: സംഗമം ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ 27 മെയ്2022 നു മുഹറഖിലുള്ള കിംഗ് അഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചു സംഘടിപ്പിച്ച ബ്ലഡ് ഡൊന്നേഷൻ ക്യാമ്പിൽ “രക്തദാനം മഹാദാനം” എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സംഗമം മെമ്പർമാരും, മറ്റു സുഹൃത്തുക്കളും , വനിതാ അംഗങ്ങൾ ഉൾപ്പെടെ അറുപതോളം പേർ പങ്കെടുക്കുകയുണ്ടായി.
സെക്രട്ടറി വിജയൻ, ജോയിന്റ് സെക്രട്ടറി ശശികുമാർ , വൈസ് പ്രസിഡണ്ട് ദിലീപ് പത്മനാഭൻ , വൈസ് ചെയർമാൻ ദിലീപ് , ലേഡിസ് വിങ് കൺവീനർ രാജലക്ഷ്മി , അംഗങ്ങളായ നിത പ്രശാന്ത് , നീനു മുകേഷ് , ഷാനി ദിലീപ് , കീർത്തന ദിലീപ് , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ഹരിപ്രകാശ് , ഉണ്ണികൃഷ്ണൻ , അശോകൻ, പ്രദീപ് , വിപിൻ ചന്ദ്രൻ, നന്ദ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തം ദാനം നൽകിയ എല്ലാവര്ക്കും കിംഗ് അഹ്മദ് ഹോസ്പിറ്റൽ സർട്ടിഫിക്കറ്റും , സംഗമം കമ്മറ്റി ഒരുക്കിയ ലഘു ഭക്ഷണവും വിതരണം ചെയ്യുകയുണ്ടായി. രക്തദാനം മഹാദാനം എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് രകതം നൽകിയ എല്ലാവർക്കും , ഈ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ അവസരം നൽകിയ കിങ് അഹമ്മദ് ഹോസ്പിറ്റലിലെ അധികാരികൾക്കും, സഹകരിച്ച മറ്റു നേഴ്സുമാർക്കും , സ്റ്റാഫുകൾക്കും പ്രത്യേകം നന്ദിയും ആദരവും സംഗമം ഇരിങ്ങാലക്കുടയുടെ സെക്രട്ടറി വിജയൻ അറിയിച്ചു സംസാരിച്ചു. കൂടാതെ രകതം ദാനം നല്കാൻ സന്മനസ് കാണിച്ച എല്ലാവര്ക്കും പ്രത്യേകം നന്ദിയും ആദരവും അറിയിക്കുകയുണ്ടായി.