അറ്റ്ലാന്റ: ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്ക് ജോര്‍ജിയയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ബ്രയാന്‍ കെംപ് പിന്തുണ നല്‍കാതിരുന്നതിന് പ്രതികാരമായി കെംപിനെ പരാജയപ്പെടുത്തുന്നതിന് മുന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിലവിലുള്ള ഗവര്‍ണര്‍ ബ്രയാന്‍ കെംപിനെ പരാജയപ്പെടുത്താന്‍ പെര്‍ഡ്യൂവിന് കഴിഞ്ഞാല്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ട്രംപിന് മാത്രമായിരിക്കും. ബ്രയാന്‍ കെംപിനെ പിന്തുണക്കുന്നതിന് വലിയൊരു വിഭാഗം റിപ്പബ്ലിക്കന്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
2021ല്‍ പെര്‍ഡ്യൂവിന്റെ യു.എസ്. സെനറ്റിലെ കാലാവധി കഴിഞ്ഞു വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോണ്‍ ഓസോഫില്‍ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് കെംപ് ഡമോക്രാറ്റിക് പാര്‍ട്ടിയുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നാണ് ട്രംപ് അനുകൂലികള്‍ കരുതുന്നത്.
ട്രംപിന്റെ 2020 ലെ തെരഞ്ഞെടുപ്പ് പരാജയം അട്ടമിറിക്കുന്നതിന് പ്രവര്‍ത്തിച്ച ജോര്‍ജിയ സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് വാഷിംഗ്ടണിലെ ഡമോക്രാറ്റുകളുമായി സഹകരിച്ചു ഗവര്‍ണര്‍ കെംപ് തടയിടുകയായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു