കോഴിക്കോട് : സംഗീത സംവിധായകൻ ചന്ദ്രൻ വയ്യാട്ടുമ്മൽ എന്ന പാരീസ് ചന്ദ്രൻ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദ്രോഗം മൂലം വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി നാടകങ്ങൾക്കും സിനിമകൾക്കും സംഗീതം ചെയ്തിട്ടുണ്ട്.
ബയോസ്കോപ്പ് എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയതിന് 2008 ലെ സംസ്ഥാന അവാർഡ് പാരീസ് ചന്ദ്രന് ലഭിച്ചിരുന്നു. 2010 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ജേതാവായിരുന്നു. ‘പ്രണയത്തിൽ ഒരുവൾ’ എന്ന ടെലിഫിലിമിന്റെ സംഗീത സംവിധാനത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്. സംസ്കാരം നാളെ കോഴിക്കോട് നരിക്കുനിയിലെ വീട്ടുവളപ്പിൽ നടക്കും.