തിരുവനന്തപുരം: ലക്ഷദ്വീപിനു മുകളിൽ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി നിലവിൽ കേരളത്തിനു മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ വ്യാപകമായ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.