ഇടത് രാഷ്ട്രീയ വേദികളില്‍ പങ്കെടുത്ത് തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ കെ.വി തോമസിനെ സന്തോഷപൂര്‍വം എല്‍ഡിഎഫിലേക്ക് യാത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെവി തോമസ് എന്ന ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെയെന്ന് സതീശന് പറഞ്ഞു.
കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. എന്താണ് കെ വി തോമസിന് കോൺഗ്രസ് ഇനി കൊടുക്കാനുള്ളത്. പാർട്ടിയിലെ മുഴുവനാളുകൾക്കും കെവി തോമസിനോട് അവജ്ഞയാണ് തോന്നുന്നത്. സിപിഎം നേതാക്കൾ തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികൾ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്’. കോൺഗ്രസിൽ നിന്ന് എല്ലാ നേട്ടങ്ങളും കെവി തോമസിനുണ്ടായിട്ടുണ്ട്. ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേയെന്നും വിഡി സതീശൻ പറഞ്ഞു.