ഇന്ത്യന്‍ ആര്‍മിയുടെ സതേണ്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആര്‍മി മെഡിക്കല്‍ കോര്‍പ്സ് യൂണിറ്റിലെ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ തപാല്‍ വഴി അയയ്ക്കാം. പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 45 ദിവസം വരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഈ മാസം ആദ്യമാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തത്.
അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, ജമ്മു കാശ്മീരിലെ ലഡാക്ക് സബ് ഡിവിഷന് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി 52 ദിവസം വരെയാണ്. മൊത്തം 55 ഗ്രൂപ്പ് സി തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതില്‍ 12 ബാര്‍ബര്‍ തസ്തികകളും 43 ചൗക്കിദാര്‍ തസ്തികകളും ഉള്‍പ്പെടുന്നു.
പ്രായം: തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാര്‍ത്ഥി അംഗീകൃത ബോര്‍ഡില്‍ നിന്ന് മെട്രിക്കുലേഷനോ തത്തുല്യമോ പാസായിരിക്കണം. ബാര്‍ബര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രേഡില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ചൗക്കിദാര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അതത് മേഖലയിലെ ചുമതലകള്‍ സംബന്ധിച്ച് 1 വര്‍ഷത്തെ പരിചയവുമുള്ളവരായിരിക്കണം.