മനാമ: വിവിധ മത വിശ്വാസവും വ്യത്യസ്ഥ ആദർശങ്ങളും അനുസരിച്ച് ജീവിക്കുമ്പോഴും സാമുദായിക ഐക്യവും സാഹോദര്യവും കാത്തു സൂക്ഷിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് പ്രമുഖ പണ്ഠിതനും വാഗ്മിയും കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റും സാമുഹിക പ്രവർത്തകനുമായ ഡോ ഹുസൈൻ മടവൂർ ആഹ്വാനം ചെയ്തു.
സമൂഹത്തിൽ ചിധ്രതയും അനൈക്യവും സൃഷ്ടിക്കപ്പെടുന്നത് മനുഷ്യരുടെ സ്വൈര്യ ജീവിതത്തേയും സമാധനത്തേയും ബാധിക്കുമെന്നത് എല്ലാവരു ഗൗരവത്തോടെ കാണേണ്ടതാണെന്നും ഡോ ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. അൽ ഫുർഖാൻ സെന്റർ മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് നേതൃത്വം നൽകി പ്രഭാഷണം നടത്തുകയായിരുന്നു ഡോ: ഹുസൈൻ മടവൂർ.