മനാമ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ സഗയ്യയിലുള്ള KCA ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാലിന്റെ അധ്യക്ഷതയിൽ നടത്തിയ സംഗമം ബഹ്റൈനിലെ വിവിധ മേഖലകളിലെ പ്രതിനിധികളെകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അക്ഷരർത്ഥത്തിൽ മലപ്പുറത്തുകാരുടെ സ്നേഹത്തിന്റെ നേര്ക്കാ ഴ്ചയായി മാറി വേദിയും സദസ്സും. രക്ഷധികാരികളായ നാസർ മഞ്ചേരിയും ബാലൻ എടപ്പാളും നേതൃത്വം നൽകിയ ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു, ചടങ്ങിൽ ഷാനവാസ് റംസാൻ സന്ദേശം നൽകി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ,സോമൻ ബേബി,ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ,അസൈനാർ കളത്തിങ്കൽ, ഡോ പി വി ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത്, മുജീബ് കോട്ടക്കൽ, ടി ആർ എസ് മോഹൻ, രാജു കല്ലുമ്പ്രം, ബിനു കുന്നംതാനം, അഡ്വ ജോയ് വെട്ടിയാടാൻ, പ്രതീപ് ,ഷൌക്കത്ത് അലി മെഡി ഹെല്പ്, ഷുക്കൂർ ലുലു,മജീദ് ഷുവൈതർ, മൂസഹാജി, നിയാസ് കരുണിയൻ,ലഷീൻ, ബോബി പാറയിൽ, ഷമീം, ജനാർദ്ദനൻ, വിപിൻ, ജ്യോതിഷ് പണിക്കർ, ഷെമിലി പി ജോൺ, ബഷീർ അമ്പലായി, സിംസൺ, ജലീൽ മാധ്യമം, ഷിജോ വർഗീസ്, റഫീഖ് അബ്ദുള്ള, മോനി മാത്യു, വിനു ക്രിസ്റ്റി, സിറാജ് പള്ളിക്കര, മുഹമ്മദ് ഹഖ്, സുരേഷ്, ഫൈസൽ പൊന്നാനി, ഷബീർ മൊക്കൻ, ഷമീർ പി ബാവ, ഷമീർ തിരൂർ, സുധീർ തിരുനിലത്ത്, ഫൈസൽ എഫ് എം, മുനീർ, ചന്ദ്ര ബോസ്സ്,മണിക്കുട്ടൻ, അസീൽ അബ്ദുറഹ്മാൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും പ്രമുഖർ പങ്കെടുത്ത സംഗമം
കൺവീനർ ഖൽഫാൻ, NK മുഹമ്മദാലി,മുഹമ്മദ് കാരി, ആദിൽ പറവത്ത് ദിലീപ്, കരീം മോൻ, റഫീഖ്, അരുൺ, രവി, രഞ്ജിത്ത്, മനോജ്, മൻഷീർ എന്നിവർ നിയന്ത്രിച്ചു.