മനാമ: ബഹ്റൈനിലെ സംഗമം ഇരിങ്ങാലക്കുട മെയ് ദിനത്തോടനുബന്ധിച്ചു നടത്തിയ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ഇഫ്താർ കിറ്റുകൾ തഷാനിലും, സൽമാനിയയിലും വിതരണം ചെയ്യുകയുണ്ടായി. പാക്കിസ്ഥാൻ, ബംഗാൾ, ഇന്ത്യൻ, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ ഏറ്റുവാങ്ങി.
സംഗമം ഇരിങ്ങാലക്കുട ജനറൽ സെക്രട്ടറി വിജയൻ, പ്രസിഡണ്ട് മോഹൻ ടി ആർ എസ്, ചെയർമാൻ ശിവദാസൻ, പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ, എന്നിവർ മെയ്ദിന സന്ദേശവും, ഈദ് ആശം സകളും അർപ്പിച്ചു സംസാരിച്ചു. പ്രദീപ് വി പി, അശോകൻ, ദിലീപ് വി സ്, ഹരി പ്രകാശ് വി പി, വിപിൻ ചന്ദ്രൻ, ദിലീപ് പത്മനാഭൻ, നന്ദകുമാർ വി പി, ലേഡീസ് കൺവീനർ രാജലക്ഷ്മി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
മെയ് ദിന ചാരിറ്റി കിറ്റ് സ്പോൺസർ ചെയ്ത നിസാർ അഷറഫ് , തൻസിർ ബഷീർ , സലീൽ & ഫാമിലി, വേണുഗോപാൽ & ഫാമിലി, അശോകൻ അച്ചങ്ങാടൻ, ബാദർ, ബൈജു ഗോപിനാഥ്, ബാസിൽ വറീത്, ദിലീപ് വി എസ്, ജമാൽ, ജോഷി, ജോസഫ് ടി വി, മനോഹരൻ പാവറട്ടി , മോഹൻ ടി ആർ എസ് , മുകേഷ് , നന്ദകുമാർ വി പി, പ്രകാശൻ ടി വി, പ്രസാദ്, പ്രശാന്ത് ധർമരാജ്, സാജൻ, ശശികുമാർ, ശിവദാസൻ നെഞ്ചേരി, ഫരീദ തൻസിർ, ഉണ്ണികൃഷ്ണൻ, വിപിൻ ചന്ദ്രൻ , വിസ വാസു എന്നിവരോടുള്ള നന്ദി പ്രത്യേകം കമ്മറ്റി രേഖപെടുത്തുകയുണ്ടായി.