കൊച്ചി: ബലാത്സംഗക്കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ്. വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
ആവശ്യമെങ്കിൽ വിദേശത്തു പോകും. മുൻകൂർ ജാമ്യാപേക്ഷയിലെ വിധി വരെ കാത്തിരിക്കേണ്ടതില്ലെന്നും സി എച്ച് നാഗരാജു പറഞ്ഞു. ബലാത്സംഗ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്കു ശേഷമാകും ഹർജി പരിഗണിക്കുക.