മനാമ: വിശുദ്ധ റമളാനിൽ സുകൃതങ്ങൾ കൊണ്ട് ധന്യരാകാനും തഖ് വയിൽ അധിഷ്ഠിതമായി ജീവിതം ചിട്ടപ്പെടുത്താനും വിശ്വാസികൾ മുമ്പോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ആഹ്വാനം ചെയ്തു.
മഅദിൻ ബഹ്റൈൻ കമ്മിറ്റി മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആത്മീയ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബൂബക്കർ ലത്തീഫിയുടെ അധ്യക്ഷതയിൽ കെ സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. എം സി അബ്ദുൽ കരീം, ഗഫൂർ കൈപ്പമംഗലം, ഫൈസൽ അലനല്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. വി എം ബഷീർ ഹാജി സ്വാഗതവും നന്ദിയും പറഞ്ഞു.