മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) ആഭിമുഖ്യത്തിൽ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ സിനഡ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനും ആയ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായിക്ക് സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് സ്വീകരണം നല്കി. പ്രസിഡണ്ട് റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫൻ സ്വാഗതം അര്‍പ്പിച്ചു.
ബഹറൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്കുവാന് എത്തിയതായിരുന്നു അഭിവന്ദ്യ തിരുമേനി. റവ. ഫാദർ നോബിന് തോമസ്, റവ. ഷാബു ലോറന്‍സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബഹറൈനിലെ എല്ലാ വിഭാഗം ജനതയ്ക്കും അഭിവന്ദ്യ തിരുമേനി അനുഗ്രഹങ്ങള്‍ നേര്‍ന്നു. കത്തീഡ്രല്‍ സെക്രട്ടറി ബെന്നി വര്‍ക്കി നന്ദിയും അറിയിച്ചു.