മനാമ: നിരവധിപേർ സാമൂഹിക പ്രവർത്തനം നടത്തുന്ന ബഹറൈനിൽ സാധാരണക്കാരായ നിരവധി പേർക്ക് ഏറെ സഹായകമാണ് ഇവരുടെ സാമൂഹിക പ്രവർത്തനം. അതുകൊണ്ടു തന്നെ ബഹ്റൈൻ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് സാമൂഹിക പ്രവർത്തകർ.
ഭൂരിഭാഗം നല്ല പ്രവർത്തനം നടത്തുന്ന സാമൂഹിക പ്രവർത്തകർക്കുകൂടി പേരുദോഷം വരുത്തുന്ന ഒരു ചെറു വിഭാഗം കള്ള നാണയങ്ങൾ എല്ലായിടത്തുമുണ്ട്. അങ്ങനെയുള്ളവരെ പൊതു സമൂഹത്തിൽ എത്തിക്കുകയാണ് സ്റ്റാർവിഷൻ ന്യൂസ്.
ഭൂരിഭാഗം നല്ല സാമൂഹിക പ്രവർത്തകർ നമ്മുടെ പ്രവാസി സമൂഹത്തിന്ഇനിയും ഏറെ നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്. ഫ്രോഡുകളായ സാമൂഹിക പ്രവർത്തകരെ പൊതുസമൂഹത്തിലും, നിയമത്തിനുമുന്നിലും കൊണ്ടുവരാൻ വേണ്ടിയാണ് ഈ നീക്കം. ഏതാനും ചിലർ ചെയ്യുന്ന തെറ്റായ പ്രവർത്തികൾ ബഹ്റൈൻ നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഇതേ തുടർന്ന് ലഭിച്ച പരാതികളും ആയി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് സ്റ്റാർ വിഷന് ലഭിക്കുന്നത്. സാമൂഹിക പ്രവർത്തകരുടെ ഇടയിലുള്ള കള്ളനാണയങ്ങളെ തുറന്നു കാട്ടുക എന്നത് നല്ലവരായ സാമൂഹിക പ്രവർത്തകർക്കും സമൂഹത്തിന് ആവശ്യമാണ്. കാരണം നിസ്വാർത്ഥരായ സാമൂഹിക പ്രവർത്തകർക്ക് കൂടി വലിയ അപവാദമാണ് ഈ കള്ളനാണയങ്ങൾ.
തട്ടിപ്പിലൂടെയും വെട്ടിപ്പ് ലൂടെയും പണം സമ്പാദിക്കുന്നവർ, അനധികൃത സംഘടനാപ്രവർത്തനം, അനധികൃത ലീഗൽ പ്രവർത്തനങ്ങൾ, ചാരിറ്റി തട്ടിപ്പ്, പൊതുസമൂഹത്തിൽ നിന്നും പാവപ്പെട്ടവരെ സഹായിക്കാൻ എന്ന വ്യാജേന സഹായം വാങ്ങിയ സ്വന്തം കീശ വീർപ്പിക്കുന്നവർ, നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള തട്ടിപ്പുകാരായ സാമൂഹിക പ്രവർത്തകർ, എംബസി ഉദ്യോഗസ്ഥൻ നോർക്കാ പ്രതിനിധി, അവധിയിൽ ഉള്ള സർക്കിൾ ഇൻസ്പെക്ടർ, ആരാധനാലയത്തിലെ മുഖ്യ പ്രതിനിധി, അഭിഭാഷകൻ, ഷേക്കിന്റെ ഉപദേശകൻ ഉൾപ്പെടെ നിരവധി പേരുകൾ പറഞ്ഞു പലരെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൃത്യമായ തെളിവുകൾ ഉള്ള വീഡിയോ സഹിതമുള്ള വാർത്തകൾ നിയമപരമായി വരുംദിവസങ്ങളിൽ സ്റ്റാർവിഷൻ ന്യൂസിലൂടെ എത്തും.