ജാർഖണ്ഡ്: ജാര്‍ഖണ്ഡിലെ ത്രികുട് പര്‍വതത്തില്‍ അപകടത്തില്‍പെട്ട കേബിള്‍കാറുകളില്‍ കുടുങ്ങികിടന്ന അവശേഷിച്ച മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
40 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുടുങ്ങി കിടന്ന 45ഓളം പേരെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ സംഭവിച്ച അപകടത്തില്‍ 3 പേര് മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു.സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് 12 കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. റോപ്വേയുടെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയുടെ മാനേജരും ജീവനക്കാരും ഒളിവിലാണ്.