ന്യൂഡൽഹി: മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. വിദ്യാർത്ഥികളെ ആക്രമിച്ച എബിവിപിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 ഓളം എ ബി വി പിക്കാര്‍ക്കെതിരായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതുകൊണ്ട് കാര്യമില്ലെന്നും ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. പൂജയെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തത് സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്ന് ജെഎന്‍യു അഡ്മിനിസ്ട്രേഷന് അറിയിച്ചു. എന്നാല്‍ ജെഎന്‍യു അഡ്മിനിസ്ട്രേഷന്റെ വിശദീകരണത്തിന് പിന്നാലെ ഇതിനെ തള്ളി വിദ്യാര്‍ത്ഥി യൂണിയന് രംഗത്തെത്തി. യഥാര്‍ത്ഥ സംഭവം അധികൃതര്‍ മറച്ചുവയക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥി യൂണിയന് നേതാക്കളുടെ ആരോപണം.