മനാമ: ബഹ്റൈൻ തീരൂർ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം മാർച്ച് 18 ന് രാത്രി 8 മണിക്ക് ഉമ്മുൽ ഹസ്സം ബാങ്കോക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബഹ്റൈൻ തിരൂർ കൂട്ടായ്മ ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങൽ സ്വാഗതം പറയുകയും, പ്രസിഡണ്ട് അഷ്റഫ് കുന്നത്ത് പറമ്പിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.
പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി സമയത്തു തിരൂർ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ എടുത്തു പറയുകയൂം, കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ബഹ്റൈനിലെയും നാട്ടിലുമുള്ള ആളുകൾക്കു ഉപകാരപ്രധമായി എന്നുള്ളത് വളരെ പ്രശസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബ സംഗമത്തിന് മുഖ്യ അഥിതികളായി ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, സാമൂഹ്യ പ്രവർത്തകൻ ഫസലുൽ ഹഖ്, തണൽ തിരൂർ സ്ഥാപകൻ ഷാദ് തിരൂർ എന്നിവർ ആശംസകൾ നേർന്നു.
കൂടാതെ കൂട്ടായ്മ വൈസ് പ്രസിഡൻ്റുമാരായ വാഹിദ് ബിയ്യാത്തിൽ, ഷമീർ പൊട്ടച്ചോല, സതീഷൻ പടിഞ്ഞാറേക്കര, അനൂപ് റഹ്മാൻ, അഷ്റഫ് പി.കെ, ഫാറൂഖ് തിരൂർ എന്നിവർ സംസാരിച്ചു.
കിംഗ് ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം ഫിസിഷ്യൻ ഡോ. യാസർ ചോമയിൽ നടത്തിയ ആരോഗ്യ സെമിനാർ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും, വേദിയിലും സദസ്സിലും ഇരുന്നവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
തുടർന്ന് എക്സിക്യൂട്ടീവ് അംഗം ഇസ്മായിലിൻ്റെ നേതൃത്വത്തിൽ കൂട്ടായ്മ അംഗങ്ങളുടെ വ്യത്യസ്ത കലാ പരിപാടികളും, ടീം പവിഴദ്വീപ് അവതരിപ്പിച്ച കലാപരിപാടികളും കുടുംബ സംഗമത്തിന് മാറ്റ് കൂട്ടി.
ഓർഗനൈസിംഗ് സെക്രട്ടറി നിസ്സാർ കീഴേപ്പാട്ട് നന്ദി പറഞ്ഞു.
കുടുംബ സംഗമത്തിന്നുവേണ്ടി ഊർജ്ജസ്വലരായി പ്രവർത്തിച്ച ഉസ്മാൻ പാറപ്പുറം, റമീസ്, മമ്മുക്കുട്ടി, മുസ്തഫ മുത്തു, ഷിയാസ്, ജിതിൻ ദാസ്, റഷീദ് വെട്ടം, ഇബ്രാഹീം എന്ന കുഞ്ഞാവ, മെഹർ, ശ്രീനിവാസൻ, അയ്യൂബ്, മംഗലം സുലൈമാൻ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയതു.