മനാമ: ട്രാവൽ സൂഖിന്റെ പുതിയ ബ്രാഞ്ച് ബുദൈയ്യയിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ബഹ്റൈൻ ടൂറിസം & എക്സിബിഷൻ അതോറിറ്റി സിഇഒ ഡോ. നാസ്സർ അലി ഖയേദി നിർവഹിച്ചു.
ബഹ്റൈനിലെ രണ്ടാമത്തെ ബ്രാഞ്ച് ആണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.
ബാബ് അൽ ബഹ്റൈനിൽ ഹെഡ് ഓഫീസും ഓൺലൈൻ വഴി എയർലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാനുമുള്ള സൗകര്യം നിലവിൽ ട്രാവൽ സൂഖിനുണ്ട്. www.travelsouq.com എന്ന വെബ്സൈറ്റ് ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. കഴിഞ്ഞ 3 വർഷമായി ട്രാവൽ സൂഖ് ബഹ്റൈനിൽ സേവനം നടത്തി വരുന്നു.
ഉദ്ഘാടന ചടങ്ങിൽ എൻ.ഇ.സി എക്സ്ചേഞ്ച് & ട്രാവൽ സൂഖ് ഓണർ ഫുആദ് നൂനൂ, എൻ.ഇ.സി ഡിജിറ്റൽ ഡയറക്ടർ ബിജു ജേക്കബ്, മോണിറ്റർ ആൻഡ് ലൈസൻസിംഗ് ബിടിഇഎ ഡയറക്ടർ സേനൻ എ അൽജാബ്രെ, അസോസിയേഷൻ ഓഫ് ബഹ്റൈൻ ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ് (എബിടിടിഎ) ചെയർമാൻ ജെഹാദ് അമീൻ, മറ്റു എൻ.ഇ.സി, ട്രാവൽ സൂഖ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.