മനാമ: ലോക വൃക്ക സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കിഡ്നി അവയെർനെസ്സ് ക്ലാസും അനുബന്ധ പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനും നടത്തി. മൂന്ന് ദിവസങ്ങളിലായിബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പ് വ്യാഴാഴ്ച കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.
ഡോ.തീരത് കുമാർ, നെഫ്രോളജിസ്റ്റ് ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ്, ഡോ. റയീസ് യൂസഫ് ഷെയ്ഖ്, കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, ഡോ. സാറാ ഫഖ്രെദീൻ, കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, നഴ്സുമാരായ ഷരോൾ മറീനാ ഡിസൂസ വിന്നി അലക്സാണ്ടർ, മരിയ ഏഞ്ചൽ ഫെർണാണ്ടോ, ജീന ജോൺ, രേവതി, അനു വർഗീസ് ലിസ്സി എന്നിവർ ക്യാമ്പിന്റെയും യോഗത്തിന്റെയും ഭാഗമായി. മാസാടിസ്ഥാനത്തിൽ ചെയ്യേണ്ട ചില പരിശോധനകൾ അതായത് രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, പ്രത്യേകിച്ച് പ്രമേഹ പശ്ചാത്തലമുള്ള രോഗികൾക്ക് ഡോക്ടർ നിർദ്ദേശിച്ചു.
ചടങ്ങിലും പിന്നണിയിലുമായി ഗോപാലൻ.വി.സി,ജമാൽ കുറ്റിക്കാട്ടിൽ, ശശി അക്കരാൽ,അഖിൽ താമരശ്ശേരി, ജിതേഷ് ടോപ് മോസ്റ്റ്, ഷാജി പുതുക്കുടി, ഹരീഷ്.പി.കെ, സവിനേഷ്, ഫൈസൽ പാട്ടാണ്ടി, സുജിത് സോമൻ, പ്രജിത്.സി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.