മനാമ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പരമോന്നത നേതാവായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഐ വൈ സി സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
കേരളത്തിലെ പൊതു സമൂഹത്തിൽ ഏവരാലും ആദരിക്കപ്പെടുന്ന, മത സാമൂഹിക സാംസ്കാരിക രംഗത്തെ അതുല്യ പ്രതിഭയും മാനുഷിക മൂല്യങ്ങൾ മുൻനിർത്തിയുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സമൂഹനന്മയ്ക്കും മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനുമായി ജീവിതം മാറ്റിവെക്കുകയും ചെയ്യ്ത വ്യക്തിത്വവുമായിരുന്നു അദ്ദേഹം.
യു ഡി ഫ് ന്റെ കരുത്തും ഊർജ്ജവുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.