മനാമ: ദിശ മലയാളം പാഠശാലയുടെ ഉത്ഘാടനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി നിർവഹിച്ചു. ലോകത്തെമ്പാടും മാതൃഭാഷയിലേക്കും അത് വഴി സ്വത്വത്തിലേക്കുമുള്ള തിരിച്ച് പോക്ക് പ്രകടമാണെന്നും അത്തരത്തിലുള്ള നീക്കങ്ങൾക്ക് പ്രചോദനമാണ് മലയാളം മിഷനും മലയാളം പാഠശാലകളുമെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു.
പരിപാടിയിൽ ഫ്രന്റ്സ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സുബൈർ എം എം അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ബഹ്റൈൻ കോർഡിനേറ്റർ ശ്രീ നന്ദകുമാർ , ഫ്രന്റ്സ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശസ യാമിൻ , സഫിയ ഷിയാസ് , ഫാഹിമ ഷാനവാസ് ,മർവ ഷംസുദ്ധീൻ ,റാബിയ ബദറുദ്ദീൻ , നാഫിയ ബദറുദ്ദീൻ , കെവിൻ ജിനോ , അവ്വാബ് സുബൈർ ,ലിബ സ്വലാഹ് , ഫാത്തിമ ജുമാന , സൈനുൽ ആബിദീൻ , മുഹമ്മദ് ജുനൈദ് ,തൻ വീർ ഷിറാസ് ,കാർത്തിക് യദു കൃഷണ, മുഹമ്മദ് ഷഹൽ , മുഹമ്മദ് റയാൻ , ഹിബ ,സന , ഹന പ്രിയ ചിത്ത,എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
ദിശാ സെന്റർ ഡയരക്ടർ അബ്ദുൽ ഹഖ് സ്വാഗതവും ദിശ മലയാളം പാഠശാല കോർഡിനേറ്റർ യൂനുസ് രാജ് നന്ദിയും പറഞ്ഞു.