മനാമ: 97 ഹെറോയിൻ ക്യാപ്സ്യൂളുകൾ കടത്താൻ ശ്രമിച്ച ഏഷ്യക്കാരൻ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പിടിയിലായി.
792 ഗ്രാം ഭാരമുള്ള മയക്കുമരുന്നിന് 150,000 ബഹ്റൈൻ ദിനാർ വിലവരും. കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഷ്യക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭക്ഷണത്തിലും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ബാഗേജിൽ ഇയാൾ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തനാണ് ശ്രമിച്ചത്. ഹൈ ക്രിമിനൽ കോടതിയിൽ പ്രതി ഉടൻ വിചാരണ നേരിടും.
