മനാമ: ബഹ്റൈനിൽ ജീവപര്യന്തം തടവ് വിധിച്ച ഷാഹുൽ ഹമീദ് 19 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചു.
ബഹ്റൈൻ വഴി സൗദിയിലേക്ക് പോകാനായി എത്തിയ ഷാഹുൽ ഹമീദ് എന്ന ഇന്ത്യൻ പൗരനെ ബഹ്റൈൻ എയർപോർട്ടിൽ വെച്ചാണ് നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു കോടതി ജീവപര്യന്തം തടവ് വിധിച്ചത്.
2003 ജൂൺ 9-ന് ചെന്നൈയിൽ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയപ്പോൾ അടുത്ത സുഹൃത്ത് സൗദിയിലുള്ള ബന്ധുവിന് കൈമാറാൻ നൽകിയ പാക്കറ്റിലാണ് നിരോധിത മയക്കുമരുന്ന് ഉണ്ടായിരുന്നത്.
ഇൻഡോകോർപ്പ് ബിസിനസ്സിലെ മുഹമ്മദ് ഇഖ്ബാലും, ഇന്ത്യൻ ക്ലബ് ഹെൽപ്പ് ഡെസ്കിന്റെ കഴിഞ്ഞ 15 മാസത്തെ പ്രയത്നത്തിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിലൂടെയും, ബഹ്റൈൻ ഭരണകൂടത്തിൻറെ മഹാമനസ്കതയുമാണ് ഷാഹുൽ ഹമീദിന് നാട്ടിലേക്ക് പോകാൻ കഴിഞ്ഞതെന്ന് ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.